കട്ടാങ്ങൽ: പത്ത് ദിവസത്തോളമായി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ ഈസ്റ്റ് മലയമ്മ പൂലോട്ട് അഹമ്മദ് ഹുസ്നി മുബാറക്കിൻ്റെ വസതി ഇന്നലെ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ സന്ദർശിച്ചു പ്രാർത്ഥന നടത്തി.
എസ്.വൈ.എസ് സംസ്ഥാ സെക്രട്ടറി നാസർ ഫൈസി കൂടത്തായ്, അബൂബക്കർ ഫൈസി മലയമ്മ, എൻ.പി ഹംസ, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അസീസ് പുള്ളാവൂർ, അസീസ് മുസ്‌ലിയാർ മലയമ്മ, സാലിം അശ്അരി പുള്ളാവൂർ,ടി.പി അഹമ്മദ് കുട്ടി, മുദ്ദസ്സിർ ഫൈസി, എൻ.പി ഹമീദ്, ടി.ടി അബ്ദുള്ള, മൊയ്തു പീടികക്കണ്ടി, കുഞ്ഞിമരക്കാർ മലയമ്മ സന്നിഹിതരായി.


Post a Comment