മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു; കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി


കോഴിക്കോട് : മാവൂർ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്. ഇന്നലെ രാത്രി 11നായിരുന്നു അപകടം.






കൊല്ലം ശക്തികുളങ്ങരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ശക്തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും തിരിയിലുംപ്പെട്ടാണ് വള്ളം മറിഞ്ഞതെന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കാസർകോട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വയനാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് കോളജുകൾക്ക് അവധിയില്ല.

Post a Comment

Previous Post Next Post
Paris
Paris