തിരുവനന്തപുരം; ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്.മന്ത്രിക്കെതിര RYF , ഡിജിപിക്ക് പരാതി നല്‍കി.ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് RYF സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹന്‍റെ പരാതിയില്‍ ആവശ്യപ്പെട്ടു
മന്ത്രി സജി ചെറിയാൻ ചെയ്തത് ഗുരുതരമായ ഭരണഘടന ലംഘനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി രാജി വയ്ക്കണം.ഭരണഘടന തൊട്ട് സത്യം ചെയ്ത, ഭരണഘടനക്ക് അനുസരിച്ച് ഭരണനിർവ്വഹണം നടത്തേണ്ട മന്ത്രി ഭരണഘടന കുന്തവും കുട ചക്രവുമെന്ന് പറഞ്ഞത്.അസാധാരണ സംഭവമാണ്.മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം നിയമപരമായി പോകണമോയെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Post a Comment