ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി. എ.അക്ബർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് കിലോഗ്രാമിന് ചില്ലറ വിപണിയിൽ മുപ്പതിനായിരത്തോളം രൂപ വില വരുമെന്നാണ് വിവരം. ടൗൺ സ്റ്റേഷനിൽ പിടിയിലായി റിൻഷാദിന് നിരവധി കഞ്ചാവു കേസുകളും മോഷണ കേസുകളും നിലവിലുണ്ട്. അടുത്തിടെയാണ് ജയിൽ മോചിതനായത്.
കസബ പോലീസ് സ്റ്റേഷനിൽ പിടിയിലായ സുനീഷ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുകടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ്. നരിക്കുനി, പുന്നശ്ശേരി, കാക്കൂർ ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തുന്നത് ഇവരുടെ സംഘമാണ്. കൂടാതെ ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരെക്കുറിച്ചും ഇവരുടെ സംഘത്തിൽപ്പെട്ട സ്ത്രീകളെ കുറിച്ചും ഇവരോട് കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്നവരെക്കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അത്തരം ആളുകളെ പോലീസ് നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതുമാണെന്ന് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി.ബിജുരാജ് പറഞ്ഞു.
ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് കൂടുതലായി കൊണ്ടുവന്ന് അമിത ആദായത്തിൽ ചെറുകിട സംഘങ്ങൾക്ക് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി.പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഡൻസാഫ് മുപ്പത് കിലോയിലധികം കഞ്ചാവും, മറ്റ് ന്യൂജൻ സിന്തറ്റിക്ക് ലഹരി വസ്തുക്കളും, നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നിരുന്നു.

കോഴിക്കോട് സിറ്റി ഡൻസാഫ് അസിസ്റ്റന്റ് എസ്.ഐ. മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ. കെ.അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് കസബ സബ് ഇൻസ്പെക്ടർമാരായ ആന്റണി, ആൽബിൻ സി.പി.ഒ. സന്ദീപ് സെബാസ്റ്റ്യൻ ടൗൺ പോലീസ് സ്റ്റേഷനിലെ സജേഷ്, ഷിഹാബ്, ഉല്ലാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പിടികൂടിയത്.

Post a Comment