പ്രതികൂല കാലാവസ്ഥയായതിനാല്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ജൂലൈ 14, 15 സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.
തൊള്ളായിരംകണ്ടിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല
ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


Post a Comment