ശ്രീ. മലയമ്മ ശിവക്ഷേത്രം ദ്രവ്യ കലശ ശ്രീധർമ്മ ശാസ്താ പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു.
kattangal newa0
ചാത്തമംഗലം: ശ്രീ. മലയമ്മ ശിവക്ഷേത്രം ദ്രവ്യ കലശ ശ്രീധർമ്മ ശാസ്താ പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു. അവസാന ദിവസമായ ഇന്ന് മഹാഗണപതി ഹോമം, ശ്രീധർമ്മശാസ്താ പ്രതിഷ്ഠ, ദ്രവ്യകലശാഭിഷേകം, വിനോദ് മങ്ങത്തായയുടെ പ്രഭാഷണo, സമൂഹസദ്യ എന്നിവ നടന്നു.
നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കാളികളായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ പ്രഭാകരൻ പി., രാധാകൃഷ്ണൻ കെ.പി., ബാബുരാജ് വി.എം., ഉണ്ണികൃഷ്ണൻ ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Post a Comment