മാനന്തവാടി പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു


മാനന്തവാടി : മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം കബനി പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഏകദേശം തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ഭാഗത്ത് നിന്നും കേണിച്ചിറ വന്ന് താമസമാക്കിയ സുലൈമാനാണ് മരിച്ചതെന്നാണ് വ്യക്തമായത്.ബന്ധുക്കളെ ഉപേക്ഷിച്ച് വന്ന ഇയാള്‍ കേണിച്ചിറയിലെ ഒരു വീട്ടില്‍ ജോലിക്കാരനായി തുടരുകയായിരുന്നു.




ബന്ധുക്കളെത്തി യാൽ മാത്രമെ ഔദ്യോഗിക സ്ഥിരികരണം നടക്കുകയുള്ളൂ. മാനന്തവാടി ടൗണിലൂടെ നടന്നുപോകുന്ന സുലൈമാൻ്റെ സി.സി ടിവി ദൃശ്യങ്ങളും മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്ത്രങ്ങൾ ,ചെരുപ്പുകൾ എന്നിവയുടെ സാദൃശ്യവുമാണ് ഈ നിഗമനത്തിലെത്താൻ കാരണം.

Post a Comment

Previous Post Next Post
Paris
Paris