മുക്കം: മോശം പെരുമാറ്റം കാരണം പുറത്താക്കപ്പെട്ട വാഴക്കാട് സ്വദേശിനിയായ താൽക്കാലിക ജീവനക്കാരി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ സ്ഥാപനത്തിൽ ഉടമയുടെ ക്യാബിനിൽ കയറി വധിക്കാൻ ശ്രമിച്ചു. മറ്റു ജീവനക്കാരുടെ കൃത്യമായ ഇടപെടൽ കാരണം സ്ഥാപന ഉടമ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 5 മിനുട്ടിനുള്ളിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഗുണ്ടാസംഘം വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് മുക്കത്തെ യമഹ ഷോറൂമിന്റെ ഉടമ അബൂബക്കർ സിദ്ദീഖിനെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്.
വ്യാഴാഴ്ച ജീവനക്കാരി നേരിട്ട് അബൂബക്കർ സിദ്ദീഖിന്റെ ഭാര്യയെ വീട്ടിൽ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ 2 ദിവസത്തിനുള്ളിൽ വിധവയാവുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
തലക്കും കഴുത്തിനും പരിക്കുകളുള്ള സിദ്ദീഖ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

Post a Comment