എൻഐടിയിൽ യുപി സ്വദേശിയായ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: എൻഐടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുപി സ്വദേശി രാഹുൽ പാണ്ഡെയെയാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ എംടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. മരണത്തിൽ ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവികമരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തു.

ഹോസ്റ്റലിൽ രാഹുൽ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris