കട്ടാങ്ങൽ : സ്വർണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുഖ്യമന്ത്രിയായ പിണറായി വിജയനെ കണ്ടുകിട്ടുന്നവർ അറിയിക്കുക എന്ന് അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കട്ടാങ്ങൽ അങ്ങാടിയിൽ പതിച്ചു.
കുന്നമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ ഉദ്ഘാടനം ചെയ്തു. റഊഫ് മലയമ്മ, ഫാസിൽ കളൻതോട്, റിയാസ് മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment