കാരന്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്


കുന്ദമംഗലം :ദേശീയപാത കാരന്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരനായ ചെലവൂർ ഭരതൻ ബസാർ സ്വദേശി ജംഷീറിനും (29), കാർയാത്രക്കാരായ കൊടുവള്ളി സ്വദേശി സലീമിനും ഭാര്യയ്ക്കും പരിക്കേറ്റു.




ചൊവ്വാഴ്ച രാത്രി എട്ടിന് തുറയിൽക്കടവ് റോഡ് ജങ്ഷന് സമീപമാണ് അപകടം. കാലിന് ഗുരുതരപരിക്കേറ്റ ജംഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris