കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ല്‍ ശ​​​ന്പ​​​ളവി​​​ത​​​ര​​​ണം പൂ​​​ര്‍​​​ത്തി​​​യാ​​​യി​​​ല്ല


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം  : കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ല്‍ ശ​​​ന്പ​​​ളവി​​​ത​​​ര​​​ണം പൂ​​​ര്‍​​​ത്തി​​​യാ​​​യി​​​ല്ല.
ക​​​ണ്ട​​​ക്ട​​​ര്‍, ഡ്രൈ​​​വ​​​ര്‍ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കു മാ​​​ത്ര​​​മാ​​​ണ് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ല്‍ ശ​​​ന്പ​​​ളം ല​​​ഭി​​​ച്ച​​​ത്.




ക​​​ഴി​​​ഞ്ഞ 17ന് ​​​ആ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​​​ക്ക് ശ​​​ന്പ​​​ളം ന​​​ല്‍​​​കി​​​യ​​​ത്. മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ശ​​​ന്പ​​​ളം ന​​​ല്‍​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​പ്പെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. മ​​​റ്റെ​​​ല്ലാ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കും ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ശ​​​ന്പ​​​ളം ന​​​ല്‍​​​കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. ആ​​​കെ 26,860 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യി​​​ല്‍ ഉ​​​ള്ള​​​ത്. ഇ​​​തി​​​ല്‍ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കാ​​​ണ് ഇ​​​നി​​​യും ശ​​​ന്പ​​​ളം ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്.

ശ​​​ന്പ​​​ളം വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​രം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍(​​​എ​​​ഐ​​​ടി​​​യു​​​സി) അ​​​റി​​​യി​​​ച്ചു.

Post a Comment

Previous Post Next Post
Paris
Paris