വിദ്യാരംഗം ഉദ്ഘാടനം


കട്ടാങ്ങൽ: മലയമ്മ എ യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം അധ്യാപകനും കലാ സാംസ്കാരിക പ്രവർത്തകനുമായ ബന്ന ചേന്ദമംഗല്ലൂർ നിർവഹിച്ചു. മനസ്സ് ശുദ്ധീകരിക്കുന്നതിനും സാംസ്കാരിക ബോധം ഉണർത്തുന്നതിനും വിദ്യാരംഗം ക്ലബിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 




വായനവാരാചരണത്തിൽ സാഹിത്യ ക്വിസ്സ്, വായന മത്സരം, സാഹിത്യകാരന്മാരെ അറിയാം, കുഞ്ഞു വരകൾ, ഇംഗ്ലീഷ് വാർത്താ വായന  തുടങ്ങിയവ സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇ കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാരംഗം കൺവീനർ വി ഷീബ, സ്റ്റാഫ് സെക്രട്ടറി എൻ ബീന, ഇംഗ്ലിഷ് ക്ലബ്  കൺവീനർ ആർ  ജി പ്രസീദ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris