മുക്കം: പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെയും എഫ്.ഐ.ടി.യു ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.കെ അശ്റഫ്, ട്രഷറര്‍ ചാലില്‍ സിദ്ധീഖ് എന്നിവരെയും വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ ആദരിച്ചു.
വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സംഗമം പാര്‍ട്ടി ജില്ലാ പ്രസിഡന്‍് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. സിജി ട്രെയിനര്‍ ആയിഷ ദില്‍ഷാദ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി.
എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. കലാഭവന്‍ ബാലു അധ്യക്ഷത വഹിച്ചു. മണ്ഡലം ജോ. സെക്രട്ടറി ഹാജറ പി.കെ, കെ.ടി ഹമീദ്, സാദിഖ് എന്‍, അശ്റഫ് പി.കെ, സിദ്ദീഖ് ചാലില്‍, എന്നിവര്‍ സംസാരിച്ചു.

Post a Comment