മുക്കം: ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ഫോട്ടോഫെസ്റ്റ് ഇന്ത്യ 2022 ന്റെ ഭാഗമായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് മുക്കം ടൗണിൽ മുക്കം യൂണിറ്റ് വൻസ്വീകരണം നൽകി.
പ്രസ്ഥുത പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് മൻസൂർ ഫോട്ടോഷോപ്പ്, സെക്രട്ടറി: രഞ്ജിത്ത് മോഹൻദാസ്, ട്രഷറർ: മനോജ് കണ്ണൻ, സംസ്ഥാന കമ്മറ്റി അംഗം: അനൂപ് മണാശ്ശേരി,ഉണ്ണിഫോമ, ഷിനോദ് ഉദ്യാനം, ജില്ലാ വനിതാ വിംഗ് മെമ്പർ അനുഷഷിനോദ്, മേഖല പ്രസിഡന്റ്: ഷാജി കൂടരഞ്ഞി, സെക്രട്ടറി: ശ്യാം കാന്തപുരം, ട്രഷറർ: ജയിംസ് ജോൺ, ജില്ലാ സെക്രട്ടറി: സുരേന്ദ്രൻ എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു.
ജൂൺ 23,24,25 തീയതികളിൽ എറണാകുളം അങ്കമാലിയിൽ വച്ചു നടക്കുന്ന ഫോട്ടോഫെസ്റ്റ് 2022ന്റെ പ്രാധാന്യം വ്യക്തമാക്കിതരുന്നതായിരിന്നു ഉദ്ദേശം. ഫോട്ടോ ഫെസ്റ്റ് കൂടുതൽ ആളുകൾ പങ്കെടുത്തു സ്വയം ഉപകാരപ്രദമാക്കുവാനും നിർദ്ദേശിച്ചു.

Post a Comment