മുക്കം: ജന്മനാ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന സഫാദ് വെല്ലുവിളികളെ അതിജീവിച്ച് ജൈത്രയാത്ര തുടരുകയാണ്,
തൻ്റെ വൈകല്യങ്ങളെ മനശ്ശക്തികൊണ്ട് പോരാടി പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ചിരിക്കുകയാണ്.
നാട്ടുകാരടക്കം നിരവധി പേർ സഫാദിന് അനുമോധനങ്ങൾ അറീയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയുടെ സ്നേഹോപഹാരം വീട്ടിലെത്തി ക്ലബ്ബ് ക്യാപ്റ്റൻ സലീം പാറക്കൽ, വൈസ് പ്രസിഡൻ്റ് അബ്ബാസ് കളത്തിൽ എന്നിവർ സമ്മാനിച്ചു.
മുമ്പും ക്ലബ്ബ് പ്രവർത്തകർ ഇലക്ട്രോണിക്സ് വീൽ ചെയറടക്കം സമ്മാനിച്ചിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശി പരവരിയിൽ അബ്ദുൽ റസാഖിൻ്റെ മകനാണ് സഫാദ്.

Post a Comment