ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജിൽ റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം


 മുക്കം : ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജിൽ റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. നട്ടെല്ലിന് സാരമായി പരിക്കേറ്റ രണ്ടാംവർഷ ബിരുദ വിദ്യാർഥി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 




രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായ മുക്കം കുമാരനല്ലൂർ സ്വദേശി അഹമ്മദ് മുസ്‌ലിഹിനെയാണ് കോളേജിലെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. കോളേജിലേക്ക് ബൈക്കിൽ വരുന്നതിനെ ചോദ്യം ചെയ്തായിരുന്നു വളഞ്ഞിട്ടുള്ള മർദനം. പരീക്ഷയെഴുതാനെത്തിയ മുസ്‌ലിഹിന് നട്ടെലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പരീക്ഷ എഴുതാനും കഴിഞ്ഞില്ല.
സംഭവത്തിൽ കോളേജധികൃതർക്ക് പരാതി നൽകിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു.

 കോളേജിന് പുറത്തെ വാഹന പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെ്തിരുന്നു.  പക്ഷേ സാക്ഷിമൊഴികളനുസരിച്ച് ഒരാൾ മാത്രമാണ് മർദിച്ചതെന്ന് കണ്ടെത്തിയതിനാൽ മറ്റ് മൂന്ന് വിദ്യാർത്ഥികളെ തിരിച്ചെടുക്കുകയായിരുന്നു. ഇവർ മർദിച്ചതായി ആരും കണ്ടിട്ടില്ലെന്നും അക്രമിച്ച വിദ്യാർഥിയെ ഇതുവരെ തിരിച്ചെടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 അതേസമയം കണ്ടാലറിയാവുന്ന 4 വിദ്യാർഥികൾക്കെതിരെ മർദനമേറ്റ വിദ്യാർഥിയുടെ കുടുംബം മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris