കൂളിമാട്/മപ്രം: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലം നിർമ്മാണം നിർത്തി വെച്ചിട്ട് നിർമ്മാണം തുടങ്ങാത്തതിൽ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ കൂട്ട ഇമെയിൽ അയച്ചു . അന്വേഷണവും നടക്കട്ടെ, പ്രവർത്തിയും നടക്കട്ടെ എന്ന ശീർഷകത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ജൂൺ 16 ന് കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയുടെ പേരിൽ കൂട്ട ഇമെയിൽ അയച്ചത്.
പാലത്തിന്റെ 90% നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ നിർമ്മാണം നിർത്തി വെച്ചതിൽ നാട്ടുകാരുടെ ആശങ്കയും ആകുലതയുമാണ് കത്തിൽ പങ്ക് വെച്ചത്.
പതിറ്റാണ്ടുകളായി ഗ്രാമവാസികൾ കണ്ണും നട്ട് കാത്തിരിക്കുകയാണെന്നും അന്വേഷണം നടക്കുമ്പോൾ തന്നെ പ്രവർത്തിയും നടക്കട്ടെ എന്നാണ് ഈ മെയിലിൽ നാട്ടുകാർ ആവശ്യപ്പെട്ടത്.
പാലത്തിൻറെ മപ്രം ഭാഗത്തെ
ബീമുകൾ പിയർ ക്യാപിൽ ഉയർത്തുന്നതിനായി ജാക്കി വെച്ച് ബീമുകൾ ഉയർത്തുന്നതിനിടെ ബീമുകൾ മറിയുകയും അതിലൊരു ബീം പുഴയിലേക്ക് മറിയുന്ന സാഹചര്യമുണ്ടായി.
ഇതിനെതിരിൽ പ്രതിപക്ഷം
വ്യാപകമായ പ്രതിഷേധം ഉയർത്തി .
ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഡെപ്യൂട്ടി എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയുണ്ടായി .
ബീമുകൾ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ബീമുകൾ മറിയാൻ ഉണ്ടായ സാഹചര്യത്തിൽ പാലത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തികളും നിർത്തിവെക്കുകയായിരുന്നു .
മറിഞ്ഞുവീണ് ബീമുകൾ മാറ്റുന്നതിനായി കൊച്ചിയിൽ നിന്ന് 200 ടൺ ശേഷിയുള്ള വലിയ ക്രെയിൻ എത്തിയിരുന്നു .
എന്നാൽ, വ്യാപക പ്രതിഷേധത്തെ തുടർന്നു ബീമുകൾ മാറ്റുന്ന ജോലിയും
നിർത്തിവെക്കുകയായിരുന്നു .
ജൂൺ 16 ആവുമ്പോൾ
ബീമുകൾ മറിഞ്ഞ് വീണിട്ട് ഒരുമാസം പിന്നിടുകയാണ് .
കൂളിമാട് പാലത്തിൻറെ നാല് സ്പാനുകൾക്കുള്ള സ്ലാബ് കോൺക്രീറ്റായിരുന്നു അവശേഷിച്ചിരുന്നത് .
ഇതിൽ ,മൂന്ന് സ്പാനുകൾക്കുള്ള സ്ലാബ് കോൺക്രീറ്റിനുഉള്ള ജോലികൾ തുടർന്നുവരികയായിരുന്നു. അതിനായി നിർമ്മാണം നടന്നുകൊണ്ടിരിക്കേയാണ് ജോലികൾ നിർത്തി വെക്കപ്പെട്ടത്.
കൂളിമാട് പാലത്തിന്റെ സമീപന റോഡ് നിർമാണവും ഒരേസമയം നടന്നുവരികയായിരുന്നു.
ജൂൺ അവസാനവാരത്തിൽ പാലത്തിന്റെ നിർമാണം പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.
നിർമ്മാണ തുടങ്ങുന്നതിന് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം .

Post a Comment