ഗ്രേസ് മാർക്ക് നിഷേധിക്കുന്ന നടപടി പിൻവലിക്കണം - കെ എസ് ടി യു


കോഴിക്കോട്: ഗ്രേസ് മാർക്ക് എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വഞ്ചനാപരമെന്ന് കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് പ്രസ്താവിച്ചു. ജെ എർ സി , എൻ എസ് എസ് , എൻ സി സി, സ്കൗട്ട് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഗ്രേസ് മാർക്ക് നൽകാതെ എസ് എസ് എൽ സി , പ്ലസ്ടു ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ച നടപടി പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 




കെ എസ് ടി യു മെമ്പർഷിപ്പ് കാമ്പയിൻ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ.പി.സാജിദ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.എം എ നാസർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി വി.പി.ജലീൽ , സിറ്റി സബ് ജില്ലാ പ്രസിഡണ്ട് ടി.കെ. ഫൈസൽ, ജനറൽ സെകട്ടറി പി.പി.മൂസ്സ കുട്ടി, എൻ എ നഫ്സിഖ് പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris