അഗ്നിപഥ് : തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിഷേധം


തമിഴ്നാട് പോലീസിന്റെ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രതിഷേധക്കാരെ നേരിട്ടത് 




തമിഴ്നാട് : രാജ്യത്തെ പുതിയ സൈനിക റിക്രൂട്ട്മെന്റിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായി.പോലീസ് എത്തിയാണ് പ്രതിഷേധം ശാന്തമാക്കിയത്.

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന സൈനിക റിക്രൂട്മെന്റിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളി കത്തുമ്പോളാണ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ അരങ്ങേറിയത്.




സ്റ്റാലിൻ ഐ പി എസ്, എഡി എസ് പി അൻബലകൻ,ഇൻസ്‌പെക്ടർ സുഗുണ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള തമിഴ്നാട്  പോലീസ് സംഘമാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിച്ചത് 

വിദ്യാർത്ഥി യൂണിയൻ വേണ്ടി അരവിന്ദ് സ്വാമി (എസ് എഫ് ഐ തമിഴ്നാട് സംസ്ഥാന ജോയിന്റ് സെക്രട്ടറി ) വിവിധ വിദ്യാർത്ഥി യൂണിയനുകളെ പ്രതിനിധീകരിച്ച് ആൽബിൻ,അജിത്ത്, ഹരി ശങ്കർ, ജോൺ, മീനാക്ഷി എന്നിവർ സംസാരിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത പ്രകടനം കോളേജ് ഗെയ്റ്റിൽ പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris