കൊടുവള്ളിയിൽ എസ്.എഫ്.ഐ.-എം.സ്.എഫ്. സംഘർഷം


കൊടുവള്ളി : ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷം. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മെമ്പർഷിപ്പ് പ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.




 സംഘർഷത്തിൽ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം, സെക്രട്ടേറിയറ്റംഗം ആദിശ്‌, അമൽ, നവനീത്‌, വിപിൻ എന്നിവർക്കും എം.എസ്.എഫ്. പ്രവർത്തകരായ നഗരസഭ എം.എസ്.എഫ്. ജനറൽ സെക്രട്ടറി സിനാൻ പാലാഴി, ടി. അനസ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ. പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എം.എസ്.എഫ്. പ്രവർത്തകരെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ., എം.എസ്.എഫ്. പ്രവർത്തകർ കൊടുവള്ളി ടൗണിൽ പ്രകടനം നടത്തി.

Post a Comment

Previous Post Next Post
Paris
Paris