മുക്കം: ക്യാമ്പസുകളിൽ ആവേശമുയർത്തി നടന്ന പുതു ലഹരിക്ക് ഒരു വോട്ട് എന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ചാത്തമംഗലം കെ.എം.സി.ടി ആർട്സ് ആൻ്റ് സയൻസ് കോളേജിലും നടന്നു.
ജില്ലാ ഭരണകൂടത്തിൻ്റെയും നശാമുക്ത് ഭാരത് അഭിയാൻ്റെയും നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ നടന്ന തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണിത് സംഘടിപ്പിച്ചത്.
പോളിംഗ് ബൂത്ത് ക്രമീകരിച്ച ബാലറ്റ് പേപ്പറുകളുൾപ്പെടെയുള്ള പൊതു തിരഞ്ഞെടുപ്പുകളുടെ മാതൃകയിലാണ് പുതു ലഹരിക്ക് ഒരു വോട്ട് നടന്നത്.
എൻ.ശശികുമാർ പ്രിസൈഡിംഗ് ഓഫീസറായി നടന്ന തിരഞ്ഞെടുപ്പിൽ അധ്യാപകരായ ശ്യാമ ശിവദാസ്, ജലീൽ, നിഥിൻ എന്നിവർ പോളിംഗ് ഓഫീസർമാരായി.
മുഹമ്മദ് ജസീൽ, ഷാമിൽ, കെ.പി.ഷാമിൽ എന്നീ വിദ്യാർത്ഥികൾ വളണ്ടിയർ സേവനം നടത്തി. കോളേജിൽ എഴുപത് ശതമാനം പോളിങ് രേഖപ്പെടുത്തി.

Post a Comment