ജൂൺ 26 സമസ്ത സ്ഥാപക ദിനം : ദാറുസലാഹ് ഇസ്‌ലാമിക് അകാദമിയിൽ ദിനാചരണം സംഘടിപ്പിച്ചു


മുക്കം : സമസ്ത തെണ്ണൂറ്റി ആറാം വാർഷികത്തോടനുബന്ധിച്ച് കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിൽ വിദ്യാർത്തി സംഘടന സദയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത തിരുവമ്പാടി മണ്ഡലം പ്രസിഡന്റും ദാറുസ്വലാഹ് സീനിയർ ഉസ്താദുമായ ഹുസൈൻ ബാഖവി അമ്പലക്കണ്ടി പതാക ഉയർത്തി. ശേഷം നടന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന ഉമർ ഫൈസി മുക്കം ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ദാറുസ്വലാഹ് യൂണിറ്റ് പ്രസിഡന്റ് മുനവ്വിർ അദ്ധ്യക്ഷനായി. 




പരിപാടിയിൽ ദാറുസ്വലാഹ് അകാദമിക് ഡയറക്ടർ ദാറുസ്വലാഹ് വൈസ് പ്രസിഡന്റ് ആലി കുഞ്ഞി ഫൈസി മുക്കം, അംജദ് ഖാൻ റശീദി, ദാറുസലാഹ് വൈസ് പ്രിൻസിപ്പൾ നസീർ ഹുദവി മഞ്ചേരി, അജ്മൽ ദിഫ് ലി അസ്‌ലമി പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.




വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് സഫാദ് എം.എം പറമ്പ്, ആദിൽ അമ്പലക്കണ്ടി, ബാദുഷ ചോണാട്, അർഷദ് കടുങ്ങല്ലൂർ, ജാഷിദ് മേപ്പാടി, നജാദ് എകരൂൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris