കട്ടാങ്ങൽ : വെള്ളലശ്ശേരി ശാഖ എസ്.കെ.എസ്.എസ്.എഫ് ന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും മാസാന്ത മജ്‌ലിസുന്നൂറും നടന്നു. ഇന്നലെ 4:00ന് ഖബർ സിയാറത്തോട് കൂടെ ആരംഭിച്ച പരിപാടി ദാറുസലാം മദ്രസയിൽ വെച്ച് മഹല്ല് പ്രസിഡന്റ് പി.പി മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു.
മജ്‌ലിസുന്നൂറിന് മഹല്ല് ഖത്തീബ് അബൂബക്കർ യമാനി നേതൃത്വം നൽകി.
ശാഖ പ്രസിഡന്റ് സൈഫുദ്ദീൻ യമാനി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് ജാമിഅഃ നന്തി ദാറുസ്സലാമിൽ നിന്നും ഫസ്റ്റ് ക്ലാസോട് കൂടെ വിജയിച്ച് ദാരിമി ബിരുദം കരസ്ഥമാക്കിയ മുസമ്മിൽ തങ്ങൾ ദാരിമിയെ ആദരിച്ചു.
മദ്രസ പഠനത്തോടൊപ്പം കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം വിതരണം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റി ഓണ്ലൈൻ വഴി നടത്തിയ റമദാൻ ക്വിസ്-22ൽ ഫസ്റ്റ്, സെക്കന്റ് നേടിയവർക്ക് സമ്മാനം വിതരണം ചെയ്തു.
മഹല്ല് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുസ്സലാം ഹാജി, കണ്ണിയലത്ത് മൂസക്കുട്ടി, പി.ടി മുസ്തഫ, ആലി മാസ്റ്റർ,ഷറഫുദ്ദീൻ. പി.പി, റമീസ്.പി.പി, യാസർ.ടി.കെ, തുടങ്ങിയവർ പങ്കെടുത്തു. ശാഖ എസ്.കെ.എസ്.എഫ് സെക്രട്ടറി അമീൻ ഷാഫിദ് നന്ദിയും പറഞ്ഞു.



Post a Comment