കട്ടാങ്ങൽ : കള്ളൻതോട് കെ.എം.സി.ടി പോളിടെക്നിക്ക് കോളജിൽ വിദ്യാർത്ഥി സമരം ശക്തമാവുന്നു. പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിക്കുകയാണ് വിദ്യാർത്ഥികൾ.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് നടത്തിയ അദ്ധ്യാപകരുടെ സമരം മൂലം ജനുവരിയിൽ വിദ്യാർഥികളുടെ പരീക്ഷ മുടങ്ങിയിരുന്നു. അതിന്റെ റിസൾട്ട് ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ പരീക്ഷയിൽ അറുനൂറോളം വിദ്യാർത്ഥികളാണ് ഫെയിൽ ആയത് .
മുടങ്ങിയ പരീക്ഷ റെഗുലർ ആയിത്തന്നെ നടത്താമെന്ന് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് റിസൾട്ട് വന്നതോടെ കോളേജ് അധികൃതർ വാക്കു പാലിച്ചില്ല എന്നാണ് വിദ്യാർഥികൾ പറയുന്നത്.



Post a Comment