ജിദ്ദ : ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം. കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഹജ്ജിന് റെക്കോര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയാണ് പത്ത് ലക്ഷം പേര്‍ എന്ന കണക്ക്.
ലോകമെമ്പാടുമുള്ള പരമാവധി മുസ്‌ലിംകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനും സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷത്തില്‍ പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കാനും സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം ഇത്തവണത്തെ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളും നിബന്ധനകളും പുറത്ത് വിട്ടത്. പത്ത് ലക്ഷം പേര്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഒരോ രാജ്യങ്ങള്‍ക്കും നീക്കിവയ്‌ക്കേണ്ട ക്വാട്ട ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

Post a Comment