വില വർധന യൂത്ത് ലീഗ് കാരശ്ശേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു


മുക്കം: ജനജീവിതം ദുസ്സഹമാക്കും വിധത്തിൽ വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം പ്രകാരം കാരശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ  നില്പ് സമരം സംഘടിപ്പിച്ചു.




  പെട്രോൾ ഡീസൽ വില ദിനംപ്രതി കൂടുകയാണ് ഇതുമൂലം നിത്യോപയോഗ സാധനങ്ങളുടെയും വില വർദ്ധിക്കുകയാണ് ഇത് ജനങ്ങളുടെ കുടുംബ ബജറ്റിനെ തകർക്കുകയാണെന്നും സർക്കാറുകൾ അടിയന്തിരമായ ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു സമരം നിയോജക മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി  ഉദ്ഘാടനം ചെയ്തു
ഇ.കെ നാസർ അധ്യക്ഷനായി ,ഷൈജൽ മുട്ടാത്ത്, ഹിദാഷ് പറശ്ശേരി, കെ.പി മൻസൂർ, അസീസ് ഇൻ്റിമേറ്റ്, പി. തൻസീഹ്, വി.പി ദിൽഷാദ്, കെ.ടി ആദിൽ, ഇ.കെ നിഹാൽ, സി.ആദിൽ, ഒ ആഷിഖ്, ആദിൽ മുബാറക്, മാട്ടറ ആദിൽ, ഇ.കെ ഇജാസ് സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris