മാവൂർ ടൗൺ മഹല്ല് കമ്മിറ്റി റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി


മാവൂർ: മാവൂർ ടൗൺ മഹല്ല് കമ്മിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പരക്ക്  മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ തുടക്കമായി. ഏപ്രിൽ 11 വരെ നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര
 സമസ്ത  പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ  ഉദ്ഘാടനം ചെയ്തു. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 




പാറമ്മൽ വലിയ ജുമാഅത്ത് പള്ളി ഖത്തീബ് കെ മുഹമ്മദ് ബാഖവി, മാവൂർ ടൗൺ മസ്ജിദ് ഖത്തീബ് മുജീബ്റഹ്മാൻ ഹസ്സനി, വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട് എൻ പി അഹമ്മദ്, കൽപ്പള്ളി ജുമാഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് അഷ്റഫ് റഹ്മാനി എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ എം പി അലവിക്കുട്ടി സ്വാഗതവും സ്വാഗതസംഘം ട്രഷറർ മുഹമ്മദ് അഷ്റഫ് വളപ്പിൽ (ബാബു ) നന്ദിയും പറഞ്ഞു.

ഹിദായത്തുൽ ഇസ്ലാം  മദ്രസ വിപുലീകരണ ഫണ്ടുൽഘാടനം   
മുൻ മഹല്ല് പ്രസിഡണ്ട് കെ.വി ഷംസുദ്ദീൻ ഹാജി, സ്വാഗതസംഘം ചെയർമാൻ എം.പി അലവിക്കുട്ടി, മുഹമ്മദ് അഷ്റഫ് വളപ്പിൽ എന്നിവരിൽനിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
സ്വീകരിച്ച്  നിർവ്വഹിച്ചു.

ഹിദായത്തുൽ ഇസ്ലാം മദ്രസ റമദാൻ ക്യാമ്പ് "തർത്തീൽ 2022 " ബ്രോഷർ  പ്രകാശനം സദർ മുദരിസ് ഹനീഫ ഉസ്താദിന്
നൽകി നിർവഹിച്ചു.

പ്രഭാഷണപരമ്പരയുടെ പ്രഥമ ദിനത്തിൽ സൈനുൽ ആബിദ് ഹുദവി ചേകന്നൂർ "കാരുണ്യത്തിൻ്റെ ദിനരാത്രങ്ങൾ "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്ന് സാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തി. നാളെ രാവിലെ 8:30ന് മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും.
.ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുന്ന മതപ്രഭാഷണം രാവിലെ 8.30 മുതലാണ് ആരംഭിക്കുക. 

Post a Comment

Previous Post Next Post
Paris
Paris