മുക്കം മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതികാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചു

മുക്കം : ജനങ്ങളെ ഭയപ്പെടുത്തി കെ റെയിൽ പദ്ധതി  നടപ്പാക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികളിൽ  യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം മിനി സിവിൽ സ്റ്റേഷനു മുമ്പിൽ  പ്രതികാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ച്  പ്രതിഷേധിച്ചു




യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ആർ ഷെഹിൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തെ കീറി മുറിക്കുന്ന കെ റെയിൽ പദ്ധതിയിലൂടെ വൻ തുക കമ്മിഷൻ പറ്റാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർ എരഞ്ഞോണ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സജീഷ് മുത്തേരി ,റഹ്മത്തുള്ള, നിഷാദ് വിച്ചി, സവിജേഷ്, മുന്ദിർ, കെ.പി ഫൈസൽ, ജിന്റോ, ജാസിൽ പുതുപ്പാടി, നിഷാദ് മുക്കം, ഷാനീബ് ചോണാട്, ജോർജ്കുട്ടി കക്കാടംപൊയിൽ, തനു ദേവ് എന്നിവർ പ്രസംഗിച്ചു.

ആദർശ്, ജലീൽ, നൗഫൽ മാട്ടുമുറി, അബി, സുഭാഷ് മണാശ്ശേരി, ബദർ, ആഷിഖ്, അഷ്‌റഫ്‌, സക്കീർ, ലിനീഷ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris