ഈ മാസം 28ാം തീയതി സൂചന പണിമുടക്ക് .
തിരുവനന്തപുരം : ശമ്പള വിതരണം തടസപ്പെട്ടതിനെ തുടർന്ന് സൂചന പണിമുടക്കുമായി കെഎസ്ആർടിസി തൊഴിലാളികൾ. ഈ മാസം 28ാം തീയതിയാണ് സൂചന പണിമുടക്ക്. ഏപ്രിൽ 14 മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും ശമ്പളം ലഭിക്കുന്നതുവരെ അനിശ്ചിതകാല റിലേ നിരാഹാരം നടത്തും. ഏപ്രിൽ 19ന് ചീഫ് ഓഫീസ് ധർണയും സംഘടിപ്പിക്കും.
അതേസമയം, ഏപ്രിൽ 13 ആയിട്ടും മാർച്ച് മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെയും ഇടപെടാൻ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടിൽ പ്രതിക്ഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് എംപ്ലോയീസ് യൂണിയൻ - AITUC ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിത കാല സമരം നടത്താൻ തീരുമാനിച്ചുവെന്ന് ജനറൽ സെക്രട്ടറി എം.ജി. രാഹുൽ അറിയിച്ചു. വിഷുവിന് മുൻപ് ശമ്പളം വിതരണം ചെയ്തില്ലയെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരണമടക്കമുളള നടപടികളിലേക്ക് സംഘടന പോകുമെന്നും വെളളിയാഴ്ച കൂടുന്ന സംസ്ഥാന നേതൃയോഗം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

Post a Comment