കൊടിയത്തൂര്‍: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ജനകീയ ഇരുവഴിഞ്ഞി പുഴ ശുചീകരണത്തില്‍ സജീവമായി പങ്കാളികളായ കൊടിയത്തൂര്‍ പഞ്ചായത്ത് ടീം വെല്‍ഫെയറിനെ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ടീം വെല്‍ഫെയര്‍ കൊടിയത്തൂരിനുള്ള ഉപഹാരം കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗരി ടി എല്‍ റെഡ്ഡിയില്‍ നിന്നും വൈസ് ക്യാപ്റ്റന്‍ കെ.സി യൂസുഫ് ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരിം പഴങ്കല്‍, ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ വി.പി. ജമീല, മെംബര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക്, അഡ്വ. സുഫിയാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് മാട്ടുമുറി, ദിവ്യ ഷിബു, ആയിശ ചേലപ്പുറത്ത്, ടി.കെ അബൂബക്കര്‍, കെ.ജി സീനത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ജ്യോതി ബസു കാരക്കുറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment