കട്ടാങ്ങൽ : സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് നെച്ചൂളി അവതരിപ്പിക്കുന്ന രണ്ടാമത് നെച്ചൂളി ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ഇന്ന് (07-4-2022) ആരംഭിച്ചു.
കെ വി സുധാകരൻ കലാ കായിക കേന്ദ്രത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പ്രദേശത്തെ ഫുട്ബോൾ താരങ്ങൾ 6 ടീമുകളിലായി അണിനിരന്ന് ലീഗ് അടിസ്ഥാനത്തിൽ പരസ്പരം മത്സരിക്കുന്നു.
ഉത്ഘാടന ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ഷനൽ കെ പി സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷതയും വഹിച്ചു, ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി വിദ്യുലത അവർകൾ നിർവഹിച്ചു. ചടങ്ങിൽ സി കെ മുഹമ്മദ്, കണ്ടമംഗലം മനോജ് നമ്പൂതിരി എന്നിവർ ആശംസകൾ നേർന്നു. ടൂർണമെന്റ് കമ്മറ്റി ജോ:കൺവീനർ അതുൽ നന്ദി രേഖപ്പെടുത്തി.
ഉത്ഘാടന മത്സരത്തിൽ ബെൻഫിക്ക FC രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബ്ലു ഡോമിനേറ്റർസ് FC യെ പരാജയപ്പെടുത്തി. ആര്യൻ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു. ഇനി വരുന്ന പത്തുനാളുകൾ നെച്ചൂളിയിൽ ഫുട്ബോൾ ആരവത്തിന്റെ ദിനങ്ങൾ.

Post a Comment