പുതിയാടം വാർഡ് ആരോഗ്യ ജാഗ്രതാ സമ്മേളനം നടത്തി

വെള്ളലശ്ശേരി : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 12 ആം വാർഡ് ഹെൽത്ത്& സാനിറ്റേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ, മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ മുന്നൊരുക്കമായി കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് ' ആരോഗ്യ ജാഗ്രത സമ്മേളനം നടത്തി. 




വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു. JHI അബ്ദുൾ റഷീദ്, മഴക്കാല രോഗത്തെ കുറിച്ചും പ്രതിരോധ പ്രവർത്തനത്തെകുറിച്ചും ആരോഗ്യ ബോധവത് കരണ ക്ലാസ്സെടുത്തു. സുലൈഖ ടീച്ചർ .ck മജീദ് മാസ്റ്റർ പ്രദീപ് അബ്ബാസ് എന്നിവർ . സംസാരിച്ചു. ആശാവർക്കർ രുഗ്മിണി സ്വാഗതവും A DS പ്രസിഡണ്ട് റാഷിദ നന്ദിയും രേഖപ്പെടുത്തി



Post a Comment

Previous Post Next Post
Paris
Paris