തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്,വലതുകാൽ ചിന്നിച്ചിതറി


 തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ വലതുകാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് പരിക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ബോംബെറിഞ്ഞത്




ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ലഹരിമാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്നു സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു

Post a Comment

Previous Post Next Post
Paris
Paris