കൊടുവള്ളി: രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് കൊടുവള്ളി മേഖല പ്രതിനിധി സംഗമം കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമിയിൽ നടന്നു. എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് ബാവ ജീറാനി കളരാന്തിരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് മുസ്തഫ ഹുദവി അദ്യക്ഷനായി.എസ് കെ എസ് എസ് എഫ് മുൻ കാല നേതാക്കന്മാരായ പി സി മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ ,ജുനൈദ് മാസ്റ്റർ കൈവേലിക്കടവ് ജില്ല റിട്ടേണിങ്ങ് ഓഫീസർ നൂറുദ്ധീൻ ഫൈസി മേഖല നിരീക്ഷകൻ സുബൈർ ദാരിമി, ജിംശാദ് അഹമ്മദ്, മുജീബ് മാസ്റ്റർ കൈപ്പാക്കിൽ, അശ്റഫ് കൊടുവള്ളി, ഇൽയാസ് ഹുദവി കരീറ്റി പറമ്പ്, ഇസ്മാഈൽ കൊടുവള്ളി ,ജംഷിദ് പനക്കോട്, അശ്റഫ് മദ്രസ ബസാർ, പി സി ജാഫർ മാസ്റ്റർ കരീറ്റി പറമ്പ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ 2022-24 വർഷത്തെക്കുള്ള ഭാരവാഹികളായി റാഫി ഹുദവി കരീറ്റി പറമ്പ് (പ്രസിഡൻ്റ്) അബ്ദുല്ല റാഷിദ് കളരാന്തിരി (ജനറൽ സെക്രട്ടറി) ഹാരിസ് പറക്കുന്ന് (ട്രഷറർ) മുഹമ്മദ് ഷംവീൽ അശ്അരി വാവാട് (വൈ.പ്രസിഡൻ്റ) റാഷിദ് എ പി പാലക്കുറ്റി (വർക്കിംങ്ങ് സെക്രട്ടറി) വിങ്ങ് സെക്രട്ടറിമാരായി അജ്സൽ അസ്ലമി (ഇബാദ്) നൗഫൽ വാഫി (സർഗലയം) താജുദ്ധീൻ ഒതയോത്ത് (വിഖായ) ശബാബ് മാസ്റ്റർ കത്തറമ്മൽ (ട്രൻറ്) ജലീൽ അശ്അരി കത്തറമ്മൽ ( ത്വലബ ) ശമ്മാസ് കൊടുവള്ളി ( സഹചാരി) ഷഫിൽ അവിലോറ (കാമ്പസ് വിംഗ്) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment