കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
റോഡിൻ്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ടാറിങ്ങ് പൂർത്തീകരിച്ച സൗത്ത് കൊടിയത്തൂർ വെസ്റ്റ് കൊടിയത്തൂർ റോഡിൻ്റെ വെസ്റ്റ് കൊടിയത്തൂർ ഭാഗത്തെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ, പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട് എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ.ഹസ്സൻകുട്ടി,പി പി ഉണ്ണിക്കമ്മു,മുഹമ്മദ് തൊട്ടിമ്മൽ, ഷരീഫ് അമ്പലക്കണ്ടി,സുലൈമാൻ ചാലക്കൽ, ശമീർ ചാലക്കൽ, നബീൽ ടി,സലീം കുന്നത്ത്, ഹമീദ് സി, മുഹമ്മദ് കുഞ്ഞൻ,ഷമീർ ടി എന്നിവർ സംബന്ധിച്ചു.

Post a Comment