കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ കൈതപ്പൊയിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി
വടക്കും പുറത്ത് ശിവദാസൻ മാസ്റ്റർ സൗജന്യമായി നൽകിയ
സ്ഥലത്തിന്റെ
ആധാരം കൈമാറൽ ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ഹരിഹരൻ ശിവദാസൻ മാസ്റ്ററിൽ നിന്നും ആധാരം ഏറ്റുവാങ്ങി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരീംപഴങ്കൽ, ബ്ലോക്ക് മെമ്പർ സുഫിയാൻ,
സുഭാഷ് കിളിഞ്ഞിലിക്കാട്ട്, അജി പാണംപറമ്പിൽ,ഷാഫി വേലിപുറവൻ,ജോർജ് ചേബ്ലാനി എന്നിവർ സംസാരിച്ചു.
പോൾ ആന്റണി, മൂസ കൊയിലാണ്ടിതൊടി, ജിജി തൈപറമ്പിൽ, ആന്റണി വട്ടോടി, yp അഷ്‌റഫ്,തുടങ്ങി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പ്രേദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.പ്രദേശത്തെ 45 ഓളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം ആവുകയാണ് പദ്ധതി പൂർത്തീകരണ ത്തിലൂടെ നടപ്പാകുന്നത്


Post a Comment