കട്ടാങ്ങൽ: മുസ്ലിം ലീഗിന്റെ അനിഷേധ്യമായ ജനകീയ സ്വാധീനം തകർക്കാൻ സി പി എം വിഫലശ്രമം നടത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പറഞ്ഞു. സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ സമ്മേളന പ്രമേയങ്ങളെ അവഗണിച്ച് ലീഗിനെതിരെയുള്ള പ്രതിഷേധ സമ്മേളനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് നിയമ നങ്ങൾ പി എസ് സി ക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കെട്ടാങ്ങലിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.എം ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു.
എൻ.പി ഹംസ മാസ്റ്റർ,
കുഞ്ഞിമരക്കാർ മലയമ്മ, ഇ. സി. എം. ബഷീർ മാസ്റ്റർ, എൻ. പി. ഹമീദ് മാസ്റ്റർ,
പി.ടി.എ. റഹിമാൻ,
സി.എ ഷുകൂർ മാസ്റ്റർ
റസാഖ് പുള്ളന്നൂർ, പി. മൊയ്തു, റഫീഖ് കൂളിമാട് സംസാരിച്ചു.
പഞ്ചായത്ത് ലീഗ് സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതവും ടി.ടി മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.
ഫോട്ടോ :വഖഫ് ബോർഡ് നിയമനം സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കെട്ടാങ്ങലിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി സി. പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment