ഓർമ്മയായത് വ്യാപര സമൂഹത്തിന്റെ തുല്യതയില്ലാത്ത സമര നായകൻ


കൂടത്തായി: മൂന്ന് പതിറ്റാണ്ട് കാലം വ്യാപാരസമൂഹത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിൽ നിസ്തുലമായ പങ്ക് വഹിച്ച പ്രധാനിയും അവകാശ പോരാട്ടത്തിൽ ധീരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത സമര നായകനുമായിരുന്നു ടി. നസുറുദ്ധീൻ . വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച അനുശോചനയോഗവും മൗനജാഥയും നടത്തി. 




വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പ്രധിനിധികൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് എ.കെ. കാദിരി ഹാജിഅധ്യക്ഷനായിരുന്നു  ചടങ്ങിൽ കൂടത്തായി വാർഡ് മെമ്പർ എം.ഷീജ ബാബു , കെ.കരുണൻ മാസ്റ്റർ (കോൺഗ്രസ്) കെ.വി.ഷാജി (സി.പി.ഐം ) ദേവദാസൻ (ബി.ജെ.പി ) മുജീബ് കെ.കെ. (മുസ്ലീം ലീഗ്) കെ.കെ. ഗഫൂർ (എൻ .എസ് .സി ) കെ.പി.കുഞ്ഞമ്മദ് (ജനതാ ദൾ) ഒ.പി.അബ്ദുറഹിമാൻ (ഐ.എൻ.എൽ) കുട്ടി ഹസ്സൻ (എൻ.സി.പി) എന്നിവരും പകെടുത്തു. യൂത്ത് വിംങ്ങ് മണ്ഡലം ട്രഷറർ സത്താർ പുറായിൽ സ്വാഗതവും നിസാർ എ.കെ. (യൂത്ത് വിംങ്ങ് യൂണിറ്റ് സിക്രട്ടറി)നന്ദിയും പറഞ്ഞു
മൗനജാഥയിൽ കമ്മറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, വ്യാപാരി മെമ്പർ മാർ ടാക്സി തൊഴിലാളികൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris