തിരുവമ്പാടി: പോലീസ് സ്റ്റേഷന് പുതിയ വാഹനം അനുവദിച്ചതായി ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
സേനയിൽ നിലവിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ദുർഘട പാതകൾ കീഴടക്കാൻ ഉദ്ദേശിച്ച് കേരള പോലിസ് പുതിയതായി വാങ്ങിയ ഫോഴ്സിന്റെ കരുത്തൻ മോഡലായ ഗൂർഖയുടെ 4x4 മോഡലാണ് തിരുവമ്പാടി സ്റ്റേഷന് ലഭിക്കുക.
കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും നക്സൽ സാന്നിധ്യമുള്ള മേഖലകളിലേയും ഉപയോഗത്തിനായാണ് പ്രധാനമായും ഈ വാഹനം പോലിസ് വാങ്ങിയത്.
പുതിയ വാഹനം ആനക്കാംപൊയിൽ, മുത്തപ്പൻപുഴ,പൂവാറൻതോട്,കക്കാടംപൊയിൽ,നായാടംപൊയിൽ ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ഉപയോഗത്തിന് പോലിസിന് സഹായകരമാകും
വാഹനം നാളെ സ്റ്റേഷൻ അധികൃതർക്ക് കൈമാറുമെന്ന് എം എൽ എ പറഞ്ഞു

Post a Comment