കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച സംഭവം ; പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പാലക്കാട് എസ് പി

തൃശ്ശുര്‍: തൃശ്ശുര്‍ - പാലക്കാട് ദേശീയപാതയില്‍ കെ.എസ്. ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ പാലക്കാട് എസ് പി.




ദു‍ര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന പരാതിയുള്‍പ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴിയും പൊലീസ് അടുത്ത ദിവസം രേഖപ്പെടുത്തും

തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം കെഎസ്‌ആ‍ര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് കാവശ്ശേരി സ്വദേശി ആ‍‍ദര്‍ശ്, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവര്‍ മരിച്ചത്. അപകടകരമായ രീതിയില്‍ ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറകെ യുണ്ടായിരുന്ന കാറിലെ ഡാഷ് ബോ‍ര്‍ഡ് ക്യാമറിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തല്ല കേസെടുത്തതെന്നും ശക്തമായ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Paris
Paris