കോടഞ്ചേരി ടൗണിൽ വൻ ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിന്‌ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം


കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ വൻ ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിനു  രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. 

വൻ ദുരന്തം ഒഴിവക്കിയ നിങ്ങളുടെ മനസാന്നിധ്യം പ്രശംസ അർഹിക്കുന്നു.  നിങ്ങളുടെ ധീരതയെയും ദീർഘവീക്ഷണത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇത്തരം നിസ്വാർത്ഥ പ്രവൃത്തികളാണ് നമ്മെ ഒരു സമൂഹമെന്ന നിലയിൽ ഒന്നിപ്പിക്കുന്നത്.  ഈ ഇടപെടലിലൂടെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നേറാൻ നിങ്ങൾ പലരെയും പ്രചോദിപ്പിച്ചു.  ദൈനംദിന കാരുണ്യ പ്രവർത്തികളിലൂടെ തുടർന്നും പ്രവർത്തിക്കാൻ കഴിയട്ടേ എന്നും നിങ്ങളുടെ ഭാവി ഉദ്യമങ്ങളിൽ വിജയിക്കാൻ കഴിയട്ടെ എന്നും ഷാജി വർഗ്ഗീസിന്‌ എഴുതിയ കത്തിൽ ആദ്ദേഹം സൂചിപ്പിച്ചു.




കോടഞ്ചേരിയിലെ വീട്ടിൽ എത്തി രാഹുൽ ഗാന്ധി എംപിയുടെ കത്ത് ഡി. സി. സി. പ്രസിഡന്റ്‌ അഡ്വ. കെ. കുമാർ ഷാജി വർഗീസിന് കൈമാറി. ഡിസിസി പ്രസിഡന്റിനൊപ്പം ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മാജുഷ് മാത്യു,ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, വി ഡി ജോസഫ്, വിൻസെന്റ് വടക്കേ മുറിയിൽ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ്  സുബൈർ, ജോബി പുതിയപറമ്പിൽ, ബിജു ഓത്തിക്കൽ, ലൈജു അരീപ്പറമ്പിൽ, ബഷീർ മുറം പാത്തി എന്നിവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris