സി.പി.ഐ.എം വെള്ളലശ്ശേരി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹ്രസ്വകാല പച്ചക്കറി കൃഷി ഇറക്കി


വെള്ളലശ്ശേരി : ജൈവ പച്ചക്കറി കൃഷിയെ പ്രോൽസാഹിപ്പിച്ച്
കൃഷിയിടങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ഹ്രസ്വകാല പച്ചക്കറി കൃഷി ഇറക്കി. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. സി.പി.ഐ.എം വെള്ളലശ്ശേരി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് കൃഷിയിറക്കിയത്.




 വെള്ളലശ്ശേരിയിൽ നടന്ന കൃഷിയിറക്കൽ കുന്ദമംഗലം എ.ഇ.ഒ.
കെ.ജെ പോൾ ഉത്ഘാടനം ചെയ്തു.  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ, കൂളിമാട് ലോക്കൽ സെക്രട്ടറി പി.പ്രസാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ, രവീന്ദ്രൻ, ഡി.വൈ എഫ് ഐ. കുന്ദമംഗലം ബ്ലോക്ക്‌ വൈസ്പ്രസിഡന്റ്‌ സഹന, ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണൻ,
 പി.പി. റിജു. അഡ്വ. റിജേഷ് , സാമി, മൊയ്ദീൻ,അഖിലേഷ്, പ്രേംജിത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris