ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് ക്യാമ്പ് ( ചുവട് ) സമാപിച്ചു

മാവൂർ : പിണറായി ഭരണത്തിൽ സ്ത്രീകൾക്ക് ദുരിതമാണ് അനുഭവിക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളേക്കാൾ സ്ത്രീകൾക്ക് അക്രമണങ്ങളും പീഢനങ്ങളും റിക്കാർഡ് വേഗതയിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ്   മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച  ക്യാമ്പ് " ചുവട് " ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പച്ചാ പകലിൽ നടുറോഡിൽ ഗുണ്ടാ വിളയാട്ടം നടത്തുന്ന സംസ്ഥാനമായി കേരളം അധ:പതിച്ചിരിക്കയാണെന്നും അവർ പറഞ്ഞു.




ആധുനിക കാലഘട്ടത്തിൽ വനിതാ ലീഗിന്റെ പ്രസക്തി വർദ്ധിച്ചിരിക്കയാണെന്നും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സ്ത്രീകൾക്ക് മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും സുഹ്റ മമ്പാട് പറഞ്ഞു. ചടങ്ങിൽ മണ്ഡലം വനിതാ ലീഗ് ട്രഷറർ എം.കെ. നദീറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പതാക ഉയർത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ, ജനറൽ സെകട്ടരി അഹമ്മദ് കുട്ടി അരയങ്കോട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പുലപ്പാടി, മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ കരീം, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടരി കുഞ്ഞിമരക്കാർ മലയമ്മ, വനിതാ ലീഗ് മണ്ഡലം സെക്രട്ടരി നുസ്റത്ത്, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടരി റസാഖ് പുള്ളനൂർ എന്നിവർ ആശംസകൾ നേർന്നു.




പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടരി ബുഷ്റ, പി. സ്വാഗതവും ഇ.പി.വത്സല നന്ദിയും പറഞ്ഞു. പ്രസംഗിച്ചു. IPG സീനിയർ ട്രെെനർ തയ്യിബ് ഓമാനൂർ പുതിയ കാലം, പുതിയ വിചാരം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ലതീഫ് മാസ്റ്റർ ഊർക്കടവ് മുഖ്യഭാഷണം നടത്തി. സമാപന സമ്മേളനം വനിതാ ലീഗ് ജില്ലാ ട്രഷറർ എ.പി. സഫിയ ഉൽഘാടനം ചെയ്തു

Post a Comment

Previous Post Next Post
Paris
Paris