വെള്ളലശ്ശേരി : എസ്.വൈ.എസ് താത്തൂർ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക വകുപ്പിന് കീഴിൽ അവേർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഐ.പി.എഫ് സംസ്ഥാന കമ്മിറ്റി അംഗം എഞ്ചിനീയർ സലീം കൊടിയത്തൂർ വിഷയമവതരിപ്പിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന ക്ഷേമ പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നിന്നുള്ള സേവനങ്ങൾ, ക്ഷേമ നിധി പെൻഷൻ, ചികിത്സാ സഹായങ്ങൾ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സഹായങ്ങൾ തുടങ്ങിയവയെ കുറിച്ച് പ്രവർത്തകർക്ക് അവബോധം നൽകി.
സർക്കിൾ പ്രസിഡന്റ് ശരീഫ് സഖാഫി താത്തൂർ അധ്യക്ഷത വഹിച്ചു, സർക്കിൾ സാമൂഹികം സെക്രട്ടറി ആബിദ് വെള്ളലശ്ശേരി സ്വാഗതവും സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment