സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്.എസ്.കെ : ആർ.ഇ.സി HSSൽ ഈ അധ്യയന വര്‍ഷം തന്നെ ആരംഭിക്കും


കോഴിക്കോട് : ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം കുറിച്ചു. സയന്‍സ്, ടെക്‌നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവര്‍ത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്.




ക്ലാസില്‍ പഠിക്കുന്ന ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ടിങ്കറിംഗ് ലാബുകള്‍ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപയാണ് എസ്.എസ്.കെ അനുവദിക്കുന്നത്. ആര്‍.ഇ.സി എച്ച്.എസ്.എസ് ചാത്തമംഗലം, എന്‍.എന്‍ കക്കാട് സ്മാരക എച്ച്.എസ്.എസ് അവിടനല്ലൂര്‍, ഗവ. സംസ്‌കൃതം എച്ച്.എസ്.എസ് മേപ്പയില്‍ വടകര സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ടിങ്കറിംഗ് ലാബുകള്‍ ആരംഭിക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ ഹക്കിം അറിയിച്ചു.

ഏഴ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ ശാസ്ത്രാഭിരുചിയുളള കുട്ടികള്‍ക്ക് വേണ്ടിയാണ് ലാബ് ഒരുക്കുന്നത്. നിര്‍മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ്), റോബോട്ടിക്‌സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങള്‍ ലാബിലുണ്ടാകും. ഇതിനു പുറമെ ത്രി-ഡി പ്രിന്റര്‍, സെന്‍സര്‍ ടെക്‌നോളജി കിറ്റുകള്‍, മിനിയേച്ചര്‍ ഇലക്‌ട്രോണിക്‌സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലാബിന്റെ പ്രധാന ലക്ഷ്യം.

Post a Comment

Previous Post Next Post
Paris
Paris