ടൗൺ ടീം ഈസ്റ്റ്‌ മലയമ്മ EPL SEASON 3 ; ബൊക്കാ സീനിയേഴ്‌സ് ജേതാക്കൾ


ഈസ്റ്റ്‌ മലയമ്മ. : ടൗൺ ടീം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈസ്റ്റ്‌ മലയമ്മയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഈസ്റ്റ്‌ മലയമ്മ പ്രീമിയർ ലീഗ് സീസൺ 3 സമാപിച്ചു. തടത്തിമ്മൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ പോരാട്ടത്തിൽ അൽ- ഐൻ FC യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ബൊക്കാ സീനിയേഴ്‌സ് FC EPL ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. മികച്ച ഗോൾ കീപ്പർ ഇബ്രാഹിം വി.കെ, ടോപ് സ്കോറർ ശാദിൽ KT എന്നിവർ അർഹരായി. 




വിജയികൾക്ക് വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി, റഷീദ് സഫ, തുടങ്ങിയവർ ചേർന്ന് സമ്മാന ദാനം നടത്തി . EPL ന്റെ ഭാഗമായി സജീർ കോട്ടക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, എൻ.പി ഹംസ മാസ്റ്റർ,ഷരീഫ് മലയമ്മ,
 ടി.പി ഹംസ, അശോകൻ, തുടങ്ങിയവർ സംസാരിച്ചു. ഹനീഫ പൂലോട്ട് സ്വാഗതവും ഉമ്മർ പരപ്പിൽ നന്ദിയും പറഞ്ഞു. നിസാർ പൂലോട്ട്,
ഫൈസൽ PT, മുസ്തഫ പി.കെ, റൈസാഫ് പൈറ്റൂളി,ഷാഹിദ് കെ.സി, സിദ്ധീഖ് പരപ്പിൽ, ഫൈസൽ TP, മിർഷാദ് പരപ്പിൽ, അസ്‌ലം പരപ്പിൽ,വിജീഷ് കൊളായി,KT മിഥ്ലാജ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris