തിരച്ചിൽ വിഫലം: നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ച നായയെ കണ്ടെത്താനായില്ല.


മുക്കം: ഇന്ന് വൈകുന്നേരം മുതൽ വിദ്യാർത്ഥിനി ഉൾപ്പെടെ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ച നായയെ കണ്ടെത്താനായില്ല. അഗസ്ത്യൻമുഴി അങ്ങാടിയിലെ ചിലരെ കടിച്ച ശേഷം മുക്കം നഗരഭാഗത്തേക്കെത്തിയ നായയെ പിടികൂടാൻ സാധിച്ചില്ല.അതിനിടെ, അഗസ്ത്യൻ മുഴിക്കടുത്തുള്ള ഷോപ്പിന് കാവൽ നിൽക്കുന്നയാളെയും നായ കടിച്ചതായും ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
നായയെ പിന്തുടർന്ന എൻ്റെ മുക്കം സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരിൽ ചിലരും ഏറെ സമയം മുക്കത്തും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെളിച്ചക്കുറവുള്ള തിനാലും ഇരുട്ടിൽ അപകട സാധ്യത വർധിച്ചതിനാലും തിരച്ചിൽ തുടരാൻ വയ്യാത്ത സാഹചര്യമാണുള്ളത്.




    ഇപ്പോഴത്തെ  സാഹചര്യം കൂടി വിലയിരുത്തിയാൽ നാളെ രാവിലയോടെ പേയിളകിയെന്ന് സംശയിക്കുന്ന കറുത്ത നിറത്തിലുള്ള ഈ നായ മറ്റുള്ളവരെയും കടിച്ച് പരിക്കേൽപ്പിച്ചേക്കാം.
വളർത്തുമൃഗങ്ങളെ ആക്രമിക്കാനും സാധ്യതയുണ്ട്. മുക്കത്തും പരിസരങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തുക. വിശിഷ്യാ, കാൽനടയാത്രികർ പ്രത്യേക ശ്രദ്ധ പുലർത്തുന്നത് നന്നാവും.

Post a Comment

Previous Post Next Post
Paris
Paris