കൂളിമാട് : മതങ്ങൾ നല്കുന്നത് ധാർമ്മികതയുടെ സന്ദേശമാണെന്നും യുവാക്കളെ വിശ്വാസാദർശങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്നും ജില്ല ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ പ്രസ്താവിച്ചു. കൂളിമാട് ശാഖ മുസ്ലിം യുത്ത് ലീഗിന്റെ ഫജ്ർ യൂത്ത് ക്ലബ്ബ് റിപ്പബ്ളിക് സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർഡ് അംഗം കെ.എ.റഫീഖ് ചടങ്ങിൽ അധ്യക്ഷനായി.
എം.സി. ഇസ്മാഈൽ, എം.വി. അമീർ , ടി.വി. അസ്‌ലം, കെ. ശഫീഖ് സംസാരിച്ചു.ടി.സഫറുള്ള സ്വാഗതം പറഞ്ഞു.

Post a Comment