ഏരിമല ഗവ. എൽ.പി സ്കൂൾ കെട്ടിടം എം.എൽ.എ ഉദ്ഘാടനം ചെയ്തു


ഏരിമല ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.




കളൻതോട് കൂളിമാട് റോഡിൻ്റെ വശത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് വേണ്ടി പുതുതായി നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും അടങ്ങിയ കെട്ടിടവും ഗ്രൗണ്ട് ഇൻ്റർലോക്കുമാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്.




ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ധീഖ്, മെമ്പർ അബ്ദുൽ ഹകീം, എ.ഇ.ഒ കെ.ജെ പോൾ, മാവൂർ ബി.പി.സി ജോസഫ് തോമസ്, ടി.കെ മുരളീധരൻ, ചൂലൂർ നാരായണൻ, കെ മോഹൻദാസ്, പി ശശിധരൻ, കെ ചാത്തുക്കുട്ടി സംസാരിച്ചു.  ഹെഡ്മിസ്ട്രസ് കെ ബിന്ദു സ്വാഗതവും  പി.ടി.എ പ്രസിഡണ്ട് മുതിയേരി മനോജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris